Amenities-ഭൗതിക സൗകര്യങ്ങൾ

സ്കൂളിൽ താഴെ പറയുന്ന ഭൗതിക സൗകര്യങ്ങൾ ഉണ്ട്
  1. കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി: സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, സ്കൂൾ സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപകാരപ്രദമായി ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ഓഫീസ് മുറിയിൽ ഉണ്ട്.
  2. കമ്പ്യൂട്ടർ പഠനസൗകര്യം: കുട്ടികൾക്ക് ഐ.ടി.പഠനം സാദ്ധ്യമാക്കാൻ കമ്പ്യൂട്ടർ ക്ളാസ് ഉണ്ട്.
    Chinganalloor Computer
    Chinganalloor Computer
  3. മതിലും ഗേറ്റും:കുട്ടികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ ചെറിയ ഗേറ്റും സ്കൂൾ വാഹനത്തിന് പ്രവേശിക്കാൻ വലിയ ഗേറ്റും
  4. ഊഞ്ഞാൽ, സ്ളൈഡ്, മറ്റ് കളിയുപകരണങ്ങൾ: കുട്ടികൾക്ക് ഒഴിവു സമയം ആനന്ദിക്കാനും ഒത്തൊരുമ കൂട്ടാനും സ്കൂളിന് അഭിമാനമായി മുൻവശത്ത് സ്ളൈഡും ഊഞ്ഞാലും സ്ഥാപിച്ചിരിക്കുന്നു.
    Chinganalloor Swing
    Chinganalloor Swing
  5. സ്കൂൾ ഗ്രൗണ്ട്: വെയിലാറിയ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഓടിക്കളിക്കാൻ സഹായകരമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  6. സ്കൂൾ വാഹന സൗകര്യം: കുട്ടികളെ സുരക്ഷിതമായും സൗകര്യമായും സ്കൂളിലെത്തിക്കാൻ വേണ്ടി കൃത്യമായ ഫിറ്റ്നസ്സ്, രേഖകൾ ഉള്ളതും പരിചയസമ്പന്നനായ ഡ്രൈവർ ഉള്ളതുമായ സ്കൂൾ വാഹനം ഏർപ്പെടുത്തിയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
    Chinganalloor Slide
    Chinganalloor Slide
  7. 1 മുതൽ 4 വരെ ക്ളാസുകൾക്ക് കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബ്: കുട്ടികളെ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഉതകുന്ന കമ്പ്യൂട്ടർ ലാബും പരിശീലനവും സ്കൂളിൽ ഉണ്ട്.
  8. സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കള: ഗ്യാസ് ഉപയോഗിച്ച് അടുക്കള കൃത്യമായും കാര്യക്ഷമമായും മികച്ച ഭക്ഷണം തയ്യാറാക്കി നൽകാൻ പാകത്തിലുള്ളതും സ്റ്റോറേജ് സൗകര്യങ്ങളുമുള്ള അടുക്കള.
  9. കുടിവെള്ളത്തിൻ്റെ ലഭ്യത: ഏത് സമയത്തു കുട്ടികൾക്ക് ദാഹമകറ്റാൻ പാകത്തിൽ സ്കൂൾ സമയത്തിനു വളരെ മുൻപേ തന്നെ തിളപ്പിച്ചാറിയ വെള്ളം തയ്യാറാക്കി വെക്കുന്നു.
  10. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക മൂത്രപ്പുരകൾ, കക്കൂസ്: വൃത്തിയും വെടിപ്പുമുള്ള പ്രത്യേകം ശുചിമുറികൾ ഉണ്ട്.
  11. വാട്ടർടാങ്ക്: അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ വാട്ടർ ടാങ്ക് സ്കൂളിലെ വെള്ളത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു.
    Chinganalloor Library
    Chinganalloor Library
  12. സ്കൂൾ ലൈബ്രറി: സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതും ജനറൽ വിഭാഗത്തിലും ബാലകഥകളും ചിത്രകഥകളും ചേർന്ന സ്കൂൾ ലൈബ്രറി സ്കൂളിലെ വായനക്കൂട്ടം, എഴുത്തു കൂട്ടം, മറ്റ് ക്ളബ്ബുകൾ എന്നിവയ്ക്ക് റഫറൻസ് ഗ്രന്ഥമായും ഇതിനു പുറമെ അമ്മ വായനയ്ക്ക് സഹായകമായി പ്രവർത്തിക്കുന്നു. ചിങ്ങോലി ലൈബ്രറിയുമായി സഹകരിച്ച് മികച്ച ബാലസാഹിത്യരചനകൾ പരിചയപ്പെടുത്താൻ സ്കൂൾ ലൈബ്രറിക്ക് കഴിയുന്നുണ്ട്.
Labels:

Post a Comment

New comments are not allowed.
[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget