Reading Club-വായനക്കൂട്ടം

News Reading
News Reading
കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്ടു പിടിച്ച് പരിഹരിച്ച് അവരെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. ക്ളബ്ബിൻ്റെ പ്രവർത്തനങ്ങളിൽ ചിലത്:
  1. എല്ലാ സ്കൂൾ അസംബ്ളിയിലും പത്ര വായന നിർബന്ധമാക്കി. കുട്ടികൾ തനിയെ എഴുതിക്കൊണ്ടു വരുന്ന വാർത്തകളാണ് വായിപ്പിക്കുന്നത്. ഇത് കൊണ്ട് വായനയും എഴുത്തും ഒരു പോലെ മെച്ചപ്പെടുന്നു.
  2. സ്കൂൾ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുന്നു. ആദ്യം അമ്മമാർ വായിച്ച് പിന്നീട് കുട്ടികളെ കൊണ്ട് വായിപ്പിക്കുക എന്ന ശൈലിയിൽ പുസ്തകങ്ങളുടെ അവലോകനം നടത്തിക്കുന്നു.
  3. നല്ല വായന, അമ്മ വായന എന്നിവ കൂടാതെ കുട്ടികളുടെ പുരോഗതി അളക്കാൻ വേണ്ടിയും അറിവ് വർദ്ധിപ്പിക്കാൻ സഹായകരമായതുമായ ക്വിസ് നടത്തുന്നു.

ക്ളബ്ബിൻ്റെ ഈ രീതിയിലുള്ള പ്രവർത്തനം മൂലം താഴെ പറയുന്ന ഗുണങ്ങൾ ഉണ്ടാകുന്നു:
  1. കുട്ടികളുടെ സാമൂഹിക വിജ്ഞാനം മെച്ചപ്പെടുത്താൻ കഴിയുന്നു
  2. പദസഞ്ചയം മെച്ചപ്പെടുന്നു
  3. ചിന്താശേഷി മെച്ചപ്പെടുന്നു
  4. ഓർമ്മശക്തി മെച്ചപ്പെടുന്നു
  5. വിശകലനശേഷി മെച്ചപ്പെടുന്നു
  6. അറിവ് വർദ്ധിക്കുന്നു
Labels:

Post a Comment

New comments are not allowed.
[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget