Nature Club-പരിസ്ഥിതി ക്ളബ്ബ്

പരിസ്ഥിതി ക്ളബ്ബിൻ്റെ ഭാഗമായി ഗ്രൗണ്ടിനോട് ചേർന്ന് ജൈവക്കൃഷി നടത്തുന്നു. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് കൃഷിഭവൻ, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വിത്തുകളും തൈകളും ഗ്രോ ബാഗുകളിലും മണ്ണിലും നട്ട് പി.ടി.എ, കുട്ടികൾ എന്നിവർ പരിപാലിച്ച് വിളവെടുക്കുന്നു.
Organic Farming
Organic Farming
ചീര പോലുള്ള ഇലച്ചെടികളും, തക്കാളി, പച്ചമുളക്, കത്തിരി, വഴുതന, കോളിഫ്ളവർ, കാബേജ്, പാവക്ക, കോവൽ, ഓമ, വാഴ എന്നിവ കൃഷി ചെയ്യുകയും ഉച്ചയൂണിന് കറികൾ തയ്യാറാക്കാൻ ഇതിലെ വിളവുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.
എല്ലാ വൃശ്ചിക മാസം ആരംഭത്തിലും ശീതകാല പച്ചക്കറി കൃഷി വിപുലമായ രീതിയിൽ തന്നെ ചെയ്യുന്നു. ചിങ്ങോലി കൃഷിഭവനിൽ നിന്നും കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിച്ച് നടത്തുന്ന കൃഷി പരിസ്ഥിതി ക്ളബ്ബിൻ്റെ ഏറ്റവും വിജയകരമായ സംരംഭമാണ്.
ഇതേ പോലെ തന്നെ സ്കൂൾ ഗാർഡൻ പി.ടി.എ-യും വിദ്യാർത്ഥികളും ചേർന്ന് വിപുലീകരിച്ച് കൊണ്ടിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രകൃതിസ്നേഹമുള്ളവരാക്കാനും പ്രകൃതി സംരക്ഷണത്തിൻ്റെ നല്ല പാഠങ്ങൾ പഠിപ്പിക്കാനും ജൈവ വൈവിധ്യത്തെയും അവയുടെ ജീവിത ചക്രത്തെയും പറ്റി വിശദമായി മനസ്സിലാക്കിക്കുവാനും സാധിക്കുന്നു.


Labels:

Post a Comment

New comments are not allowed.
[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget