Chinganalloor History:സ്കൂൾ ചരിത്രം, പിന്നിട്ട വഴികൾ

Chinganalloor LPS
Chinganalloor LPS
ഒരു നൂറ്റാണ്ടിനു മേൽ പഴക്കമുണ്ട് ചിങ്ങനല്ലൂരിൻ്റെ ചരിത്രത്തിന്. മലയാള വർഷം 1069-ൽ [ഇംഗ്ളീഷ് വർഷം:1894] മുതുകുളം പ്രദേശത്തെ നായർ പ്രമാണിമാർ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ ഒരു വിദ്യാലയം ആരംഭിക്കുവാൻ കൂടിയാലോചന നടത്തുകയും വട്ടപ്പറമ്പിൽ ശംഭു തമ്പുരാൻ്റെ മക്കളിൽ നിന്നും 10 സെൻ്റ് സ്ഥലം ദാനമായി സ്വീകരിച്ച് ആരംഭിച്ച വിദ്യാലയം പിന്നീട് എല്ലാ വിഭാഗക്കാരുടെയും വിദ്യാകേന്ദ്രമായി മാറി.
ആദ്യത്തെ സ്കൂൾ മാനേജർ കുമാരപിള്ള അവർകളിൽ തുടങ്ങി MLA നീലവന മാധവൻ നായർ രൂപീകരിച്ച സ്കൂൾ കമ്മിറ്റിയിലൂടെയും, അതിനു ശേഷം വല്യത്ത് മാധവൻ പിള്ള അവർകൾ, പടിശ്ശേരിൽ മാധവപ്പണിക്കർ എന്നിവർ മാനേജർ, സെക്രട്ടറി എന്നീ നിലയിൽ കമ്മിറ്റി ഉണ്ടായി. 20 സെൻ്റ് സ്ഥലം വാങ്ങി സ്കൂൾ വികസിപ്പിച്ചു. ചിങ്ങോലി പ്രദേശത്തെ ശ്രദ്ധയാകർഷിച്ച മാതൃകാവിദ്യാലയമായി ചിങ്ങനല്ലൂർ സ്കൂൾ മാറി.
ഇപ്പോൾ പാണൻചിറയിൽ ശ്രീ.പി.സി.ശശികുമാർ മാനേജരായി ഒരു സ്കൂൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവിൻ്റെ പടവുകളിലൂടെ യാത്ര തുടരുകയാണ് ചിങ്ങനല്ലൂർ സ്കൂൾ.
പ്രധാനാദ്ധ്യാപകർ
മുതുകുളം വാസുദേവൻ നായരിൽ തുടങ്ങി കൊച്ചു കേശവൻ നായർ സാർ, രാഘവൻ പിള്ള സാർ, കമലാക്ഷിയമ്മ റ്റീച്ചർ, ഗോപാലകൃഷ്ണൻ സാർ, രാധാമണിയമ്മ റ്റീച്ചർ, ലീലാമ്മ റ്റീച്ചർ എന്നിവരും പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ശ്രീമതി സുലേഖ റ്റീച്ചർ പ്രധാനാദ്ധ്യാപികയായി തുടരുന്നു.
പുരസ്കാരനിറവ്
Chinganalloor LPS Color
Chinganalloor LPS Color
ചിങ്ങോലി-മുതുകുളം പ്രദേശത്തെ ജാതി-മത ഭേദമെന്യേ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയ സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകൾ നിലനിന്നിരുന്നു. തുടക്കത്തിൽ ഒന്നാം ക്ളാസിൽ 3 ഡിവിഷനുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. എല്ലാ ക്ളാസുകളിലും ഏതാണ്ട് 60 കുട്ടികൾ വീതം വ്യത്യസ്ത ഡിവിഷനുകളിൽ പഠിച്ചിരുന്നു.
ശ്രീമാൻ രാഘവൻ പിള്ള സാറിൻ്റെ പ്രധാനാദ്ധ്യാപക കാലഘട്ടത്തിൽ സ്കൂൾ സമൂഹശ്രദ്ധയാകർഷിക്കുകയും മാതൃകാവിദ്യാലയത്തിനുള്ള പുരസ്കാരവും താമ്രപത്രവും ലഭിക്കുകയും ചെയ്തു. അന്ന് പറോകോയിക്കൽ സ്കൂൾ എന്നാണ് നമ്മളുടെ സ്കൂൾ അറിയപ്പെട്ടിരുന്നത്. പുരസ്കാരവും താമ്രപത്രവും ഇന്നും സ്കൂളിൽ സൂക്ഷിച്ചിരിക്കുന്നു.
ഓർമ്മച്ചെപ്പ്
ഒരു കൂട്ടം മഹാന്മാരുടെ ഓർമ്മച്ചെപ്പിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു ഈ സ്കൂളിൻ്റെ ചിത്രം. യശ:ശരീരനായ സിനിമാ സംവിധായകൻ പത്മരാജൻ, അദ്ദേഹത്തിൻ്റെ സഹോദരൻ ശ്രീ.പത്മാധരൻ പിള്ള, ചലച്ചിത്ര നടൻ അശോകൻ, പ്രശസ്ത സാഹിത്യകാരൻ മുതുകുളം ഗംഗാധരൻപിള്ള എന്നിവരുടെ ബാല്യകാലസ്മരണകൾ ഈ സ്കൂൾ ചരിത്രത്തോട് ചേർന്ന് നിൽക്കുന്നു. ലണ്ടനിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ.നരേന്ദ്രബാബു, ചെന്നൈ IIT Dean ആയ ശ്രീ.സി.നാരായണപിള്ള തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ-അദ്ധ്യാപന-സാംസ്കാരിക രംഗങ്ങളിൽ നിരവധി കരുത്തുറ്റ വ്യക്തിത്വങ്ങൾ ഈ സ്കൂളിൻ്റെ സംഭാവനയാണ്.
Labels:

Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget