സാന്ത്വനത്തിൻ്റെ കൈത്താങ്ങ്….
മഴക്കെടുതിയിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുക എന്നത് മാത്രമായിരുന്നു അംഗങ്ങളുടെ മനസ്സിൽ. സമയം കുറവു….വാട്ട്സ് ആപ്പ് ഗ്രൂപ്പ് മുഖേന അടിയന്തിര നോട്ടീസ്. രണ്ട് ദിവസത്തിനുള്ളിൽ കഴുകി ഉണക്കിയതും കീറിപ്പറിയാത്തതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങൾ സ്കൂൾ ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
സാന്ത്വനത്തിൻ്റെ പുത്തൻ പാഠങ്ങൾ പഠിക്കാൻ കുഞ്ഞുമനസ്സുകളും ഒത്തു ചേർന്നു. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സഹാനുഭൂതിയുടെയും നല്ല പാഠങ്ങൾ കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ കഴിഞ്ഞ ഒരു ഉദ്യമം കൂടിയായി ഇത്.
![]() |
Rain havoc help |
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.